ഉള്ളിവില ഇടിവിൽ പ്രതിഷേധിച്ച് പൊതുജന മധ്യത്തിൽ മഹാരാഷ്ട്ര മന്ത്രിയെ ഉള്ളിമാല അണിയിച്ച് കർഷകൻ. തിങ്കളാഴ്ച രാത്രി ബഗ്ലാൻ താലൂക്കിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം. മഹാരാഷ്ട്രയിലെ ഫിഷറീസ്, തുറമുഖ മന്ത്രി നിതേഷ് റാണെയെയാണ് ഉള്ളിമാല അണിയിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മന്ത്രി സംസാരിക്കുന്നതിനിടെ വേദിയിലേക്ക് കയറിയ കർഷകൻ ഉള്ളിയുടെ വിലയിടിവിൽ പ്രതിഷേധിച്ചാണ് മാലയിടുന്നതെന്ന് അറിയിച്ചു. […]






