പരിഷ്കൃത സമൂഹത്തില്‍ തീവ്രവാദത്തിനും വിഭജനത്തിനും വിദ്വേഷത്തിനും സ്ഥാനമില്ലെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു (M Venkaiah Naidu). ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രാറ്റിക് ലീഡര്‍ഷിപ്പിലെ വിദ്യാര്‍ത്ഥികളുമായി ഉപരാഷ്ട്രപതി നിവാസില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കാര്‍ അവരുടെ സ്വന്തം സംസ്കാരത്തില്‍ അഭിമാനിക്കുക മാത്രമല്ല, എല്ലാ സംസ്കാരങ്ങളെയും മതങ്ങളെയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ലോകത്തിലെ ഏറ്റവും മതേതര രാജ്യമാണ് […]







