മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം ഉൾപ്പെട്ട വിസാ തട്ടിപ്പ് കേസിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചൈനീസ് പൗരന്മാർക്ക് വീസ അനുവദിക്കാൻ വേണ്ടി കൈക്കൂലിയിനത്തിൽ വൻ തുക കൈപ്പറ്റിയെന്ന പരാതികളിലാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. കാർത്തിയുടെ സ്ഥാപനങ്ങളിലെ ചാർട്ടേർഡ് അക്കൗണ്ടന്റ് ആയ ഭാസ്കർ രാമനാണ് അറസ്റ്റിലായത്. പി ചിദംബരത്തിന്റെയും കാർത്തിയുടെയും വീടുകളിലും […]







