സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന; ഒറ്റയടിക്ക് പവന് 760 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഒറ്റയടിക്ക് പവന് 760 രൂപയാണ് വര്‍ധിച്ചത്. 1,13,560 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 95 രൂപയാണ് വര്‍ധിച്ചത്. 14,195 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ പവന് ഒറ്റയടിക്ക് 2320 രൂപ വര്‍ധിച്ചെങ്കിലും ഉച്ചയോടെ 960 രൂപ ഇടിഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ന് വില തിരിച്ചുകയറുകയായിരുന്നു.
വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്.













