അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി നാടുകടത്തി അമൃത്സറിലെത്തിച്ച ഇന്ത്യാക്കാരില്‍ രണ്ട് യുവാക്കള്‍ കൊലപാതകക്കേസില്‍ അറസ്റ്റിലായി. പട്യാല ജില്ലയിലെ രാജ്പുര സ്വദേശികളായ സന്ദീപ് സിങ് എന്ന സണ്ണി, പ്രദീപ് സിങ് എന്നിവരാണ് അറസ്റ്റിലായത്. അമൃത്സറില് വിമാനമിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 2023 ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കൊലപാതകക്കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് സീനിയര്‍ […]