അഗ്നിപഥിനെതിരെ രാജസ്ഥാൻ മന്ത്രിസഭയുടെ പ്രമേയം; യുവാക്കളുടെ താല്പര്യം മാനിക്കണമെന്ന് ആവശ്യം
അഗ്നിപഥ് പദ്ധതിക്കെതിരായി രാജ്യവ്യാപകമായി ഉദ്യോഗാർത്ഥികളുടെ പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിൽ പദ്ധതിയ്ക്കെതിരെ രാജസ്ഥാൻ മന്ത്രിസഭയുടെ പ്രമേയം. തൊഴിൽ തേടുന്ന യുവാക്കളുടെ താൽപര്യം മാനിക്കണമെന്നാണ് പ്രമേയം. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്തിസഭായോഗമാണ് പ്രമേയം പാസാക്കിയത്. അതേസമയം, പദ്ധതിക്കെതിരായ പ്രതിഷേധത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിക്കാന്‍ കേന്ദ്ര ഇന്റലിജന്‍സ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൈനിക റിക്രൂട്ട്മെൻ്റ് പരിശീലനകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. […]