അഫ്ഗാനിസ്ഥാനുമായും ഇന്ത്യയുമായും സംഘർഷം നില നിൽക്കുന്ന അവസരത്തിലും ബംഗ്ലാദേശുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് പാകിസ്താന്. വാണിജ്യബന്ധത്തിന് പുറമെ പ്രതിരോധം, രഹസ്യാന്വേഷണം തുടങ്ങിയ മേഖലകളിലും സഹകരണം ശക്തിപ്പെടുത്താനാണ് ഇരുരാജ്യങ്ങളും തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി ധാക്കയിലെ പാകിസ്താന് ഹൈക്കമ്മീഷന് കാര്യാലയത്തില്‍ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പ്രത്യേക സെല്ലിന് രൂപം നല്‍കിയെന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സിന് ലഭിച്ചിരിക്കുന്ന വിവരം. പാകിസ്താന് സൈന്യത്തിന്റെ ജോയിന്റ് […]







