ആണവ മിസൈല്‍ വിക്ഷേപിക്കാൻ ശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന അന്തര്‍വാഹിനി ഉത്തരകൊറിയ പുറത്തിറക്കി. ഉത്തരകൊറിയൻ മേധാവി കിം ജോംഗ് ഉൻ നാവികസേനാ ഉദ്യോഗസ്ഥര്‍ക്കൊപ്പം അന്തര്‍വാഹിനി പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. ഹീറോ കിം കുൻ ഓക് എന്നാണ് അന്തര്‍വാഹിനിയുടെ പേര്. എത്ര മിസൈലുകള്‍ വഹിക്കാൻ കഴിയുമെന്ന് ഉത്തരകൊറിയ വെളിപ്പെടുത്തിയിട്ടില്ല. സമുദ്രത്തിനടിയില്നിന്നു മിസൈലുകള്‍ വിക്ഷേപിക്കാൻ കഴിയുന്ന അന്തര്‍വാഹിനികള്‍ നിര്‍മിക്കാൻ […]