മനുഷ്യാവയവങ്ങള്‍ വില്‍ക്കുന്ന ക്രിമിനല്‍ സംഘത്തിലെ അംഗമായ 35കാരി പോളണ്ടിൽ അറസ്റ്റിലായി. അവയവക്കടത്തിന് കസാഖിസ്ഥാനില്‍ 12 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട യുക്രൈന് യുവതിയെയാണ് പോളിഷ് ബോര്‍ഡര്‍ സേന അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ട യുവതിയുടെ പേര് ഇതുവരെ പോളിഷ് അധികൃതർ പുറത്ത് വിട്ടിട്ടില്ല. ഇവര്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്റര്‍പോള്‍ നോട്ടീസ് നിലനില്‍ക്കുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. […]