കെപിസിസി ഡിജിറ്റൽ മീഡിയ സെൽ എറണാകുളം ജില്ലാ കോഡിനേറ്ററും വൈറ്റില ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിയുമായ പിവി ജെയിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിയിലെ ഓഫീസിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാലാരിവട്ടം സ്വദേശിയാണ് ജെയിൻ. ജെയിനിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. വ്യക്തിപരമായ പ്രശ്നങ്ങള്‍ കാരണമെന്നാണ് മരണമെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നതെന്ന് പൊലീസ് അറിയിച്ചു. ജീവന് ഭീഷണിയുണ്ടെന്ന് […]