പരസ്യമായി അപമാനിച്ചെന്ന് മാധ്യമപ്രവര്‍ത്തക; നടന് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തു
നടന് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്ത് പോലീസ്. പരസ്യമായി അപമാനിച്ചെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് മരട് പോലീസ് കേസെടുത്തിരിക്കുന്നത്. അഭിമുഖത്തിനിടെ തന്നെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു. ചട്ടമ്പി സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഒരു ഹോട്ടലില്‍ വെച്ച് നടത്തിയ ഇന്റര്‍വ്യൂവിനിടെയായിരുന്നു സംഭവം. വനിതാ കമ്മീഷനിലും മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയിട്ടുണ്ട്. ഇന്റര്‍വ്യൂവില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാത്തതിനാല്‍ […]







