കൊച്ചിയിൽ വിദ്യാർഥികളുടെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് സഹപാഠിക്ക് ക്രൂരമർദനം. തെരുവിൽ വച്ച് വിദ്യാർഥിയെ മർദ്ദിച്ച ശേഷം ദൃശ്യങ്ങൾ സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ‘ഒറ്റുകാർക്ക് ഇതായിരിക്കും ശിക്ഷ’ എന്ന താക്കീതോടെയാണ് ഗ്രൂപ്പുകളിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. റോഡരികിൽ ബസ് കാത്തുനിൽക്കുമ്പോളാണ് യൂണിഫോമിലുള്ള വിദ്യാർഥിയെ ഒരു കൂട്ടം വിദ്യാർഥികൾ ചേർന്ന് ആക്രമിച്ചത്. നടുറോഡിൽ മറ്റു വിദ്യാർഥികളുടെ […]