പി സി ജോര്‍ജിനെതിരെ മൊഴി നല്കി സരിത; ഗൂഢാലോചനാക്കേസില്‍ സാക്ഷിയാകും
സ്വപ്നയും പി സി ജോര്‍ജും പ്രതികളായ ഗൂഢാലോചനാക്കേസില്‍ സരിത സാക്ഷിയാകും. കേസില്‍ പ്രത്യേക അന്വേഷണസംഘം സരിതയുടെ മൊഴി രേഖപ്പെടുത്തി. സ്വപ്ന പി സി ജോര്‍ജുമായി ഗൂഢാലോചന നടത്തിയെന്നാണ് സരിത മൊഴി നല്‍കിയത്. ഫെബ്രുവരി മുതല്‍ ഗൂഢാലോചന നടന്നതായി അറിയാം. പി സി ജോര്‍ജാണ് സ്വപ്നയ്ക്ക് നിയമസഹായം നല്‍കുന്നത്. താന്‍ സ്വപ്നയുമായി സംസാരിച്ചിട്ടില്ലെന്നും സരിത മൊഴി നല്കി. […]







