ഷാജ് കിരണും ഇബ്രാഹിമും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍
ഷാജ് കിരണും ഇബ്രാഹിമും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. തങ്ങള്‍ക്കെതിരെ ഗൂഢാലോചന നടക്കുന്നു. ശബ്ദരേഖ പുറത്തു വിട്ടത് ഗൂഢാലോചനയുടെ ഭാഗം. രാഷ്ട്രീയ നേട്ടത്തിനായി തങ്ങളെ കെണിയില്‍ വീഴ്ത്തുകയായിരുന്നുവെന്നും ഇവര്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നു. ഇതു സംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. […]







