മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പു കൂടി ചുമത്തി
മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പു കൂടി ചുമത്തി. പട്ടികജാതി-പട്ടിക വര്‍ഗം അതിക്രമം തടയല്‍ വകുപ്പാണ് അധികമായി ചുമത്തിയത്. ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആറ് പ്രതികളുള്ള കേസില്‍ സുരേന്ദ്രനാണ് മുഖ്യപ്രതി. ബിഎസ്പി സ്ഥാനാര്ത്ഥായിയായിരുന്ന സുന്ദരയെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനായി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. സുന്ദരയ്ക്ക് രണ്ടരലക്ഷം രൂപയും […]