കൊല്ലം കാവനാട് മത്സ്യബന്ധന ബോട്ടുകള്ക്ക് തീപിടിച്ചു. രണ്ട് ബോട്ടുകള്ക്കാണ് കായലിന് നടുക്ക് വച്ച് തീപിടിച്ചത്. ആ പ്രദേശമാകെ കനത്ത പുക ഉയരുകയാണ്. പാചകത്തിനായി സൂക്ഷിച്ച ഗ്യാസ് ലീക്ക് ചെയ്യുകയും തീ പടരുകയുമായിരുന്നു. കൂടുതല് ബോട്ടുകളിലേക്ക് തീ പടരാതിരിക്കാന് ബോട്ടുകള് കെട്ടഴിച്ചുവിട്ടു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബോട്ടിലുണ്ടായിരുന്ന ചില തൊഴിലാളികള്ക്ക് ചെറിയ പരുക്കേറ്റു. കായലിന്റെ നടുഭാഗം ആയതിനാല് […]







