പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്നു; ഭര്‍ത്താവിനായി തെരച്ചില്‍
വിവാദമായ പങ്കാളി കൈമാറ്റക്കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്നു. കോട്ടയം, മണര്‍കാട്, മാലത്തെ വീടിനു മുന്നിലാണ് യുവതിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാത്തിരത്തുംമൂട്ടില്‍ ജൂബി (26) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവാണ് കൊല നടത്തിയതെന്നാണ് സംശയം. ഇയാള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവാണ് അക്രമം നടത്തിയതെന്ന് ജൂബിയുടെ പിതാവ് പൊലീസിനു മൊഴി നല്കി. രാവിലെ വീട്ടിലെത്തി […]