കോഴിക്കോട് കൂളിമാട് പാലത്തിന്റെ പുനര്‍നിര്‍മാണം അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയശേഷം മതിയെന്ന് പൊതുമാരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പാലത്തിന്റെ പുനര്‍നിര്‍മാണം ആരംഭിക്കാമെന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ നിര്‍ദേശം തള്ളിയാണ് മന്ത്രി രംഗത്ത് വന്നിരിക്കുന്നത്. അതേസമയം തകര്‍ന്നുവീണ ബീമുകള്‍ മാറ്റുന്ന ജോലി ഇന്ന് തുടങ്ങിയേക്കും. നിര്‍മാണ സമയത്ത് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അസാന്നിധ്യം അടക്കം അന്വേഷണ വിധേയമാകുമെന്ന് മന്ത്രി പറഞ്ഞിരുന്നു. […]







