ദമ്പതികളായ ഡോക്ടര്‍മാരെ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തി. പന്തളം കുന്നുകുഴി ആര്.ആര് ക്ലിനിക് ഉടമ ഡോ.മണിമാരൻ (63), ഭാര്യ പന്തളം അപ്പോളോ ആശുപത്രി ഉടമ ഡോ. കൃഷ്ണവേണി (58) എന്നിവരാണ് അമിതമായി മരുന്ന് ഉപയോഗിച്ച് അവശനിലയില്‍ വീട്ടില്‍ കാണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 9.30ഓടെ ആശുപത്രി ജീവനക്കാര്‍ വീട്ടിലെത്തി ഇരുവരെയും വിളിച്ചപ്പോള്‍ പ്രതികരണം ഇല്ലാത്തതിനെത്തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. […]







