ഡോ വന്ദനയുടെ ശരീരത്തില്‍ 11 കുത്തുകള്‍ ഏറ്റതായി പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. മുതുകില്‍ ആറും തലയില്‍ മൂന്നും കുത്തുകളേറ്റു. ശരീരത്തില്‍ ആകെ 23 മുറിവുകള്‍ ഉണ്ടായിരുന്നു. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് മരണകാരണമായത്. ഇന്ന് പുലര്‍ച്ചെ 4.30ഓടെയാണ് പോലീസ് ചികിത്സയ്ക്കായി എത്തിച്ച സന്ദീപ് മുറിവു തുന്നിക്കെട്ടുന്നതിനിടെ ഡോക്ടറെയും പോലീസുകാരെയും ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഡോ.വന്ദന പിന്നീട് മരിച്ചു. […]







