വന്ദേഭാരത് എക്സ്പ്രസില്‍ പാലക്കാട് എംപി വി കെ ശ്രീകണ്ഠന്റെ പോസ്റ്റര്‍ പതിച്ചു; കീറിക്കളഞ്ഞ് ആര്‍പിഎഫ്
ഉദ്ഘാടന ദിവസം വന്ദേഭാരത് എക്സ്പ്രസില്‍ പാലക്കാട് എംപി വി കെ ശ്രീകണ്ഠന്റെ പോസ്റ്റര്‍ പതിപ്പിച്ചു. പുതുതായി സ്റ്റോപ്പ് അനുവദിച്ച ഷൊര്‍ണൂരില്‍ നല്കിയ സ്വീകരണത്തിനിടെയാണ് സംഭവം. കോച്ചുകളുടെ ഗ്ലാസില്‍ ശ്രീകണ്ഠന്റെ ചിത്രമുള്ള പോസ്റ്റര്‍ പതിക്കുകയായിരുന്നു. പിന്നാലെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പോസ്റ്റര്‍ കീറിക്കളഞ്ഞു. ആദ്യ ഘട്ടത്തില്‍ വന്ദേഭാരത് എക്സ്പ്രസിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് എപി റെയില്‍വേ മന്ത്രിക്ക് […]







