ബ്രഹ്മപുരം തീപിടിത്തം; ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം, വെള്ളിയാഴ്ച വീണ്ടും ഹാജരാകണം
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ ജില്ലാ കളക്ടറെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കളക്ടര്‍ രേണു രാജിനെ കോടതി വിമര്‍ശിച്ചത്. തീപിടിത്തത്തില്‍ കളക്ടര്‍ക്ക് ഒഴിഞ്ഞു മാറാനാവില്ല. വെള്ളിയാഴ്ച വീണ്ടും ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. കളക്ടര്‍ രണ്ടു ദിവസം കൊണ്ട് തീ നിയന്ത്രിക്കുമെന്ന് […]







