കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ലിഫ്റ്റ് പ്രവര്‍ത്തനരഹിതം; മൃതദേഹം മൂന്നാം നിലയില്‍ നിന്ന് ചുമന്നിറക്കി
ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ മൃതദേഹം ചുമന്ന് ഇറക്കി. കാലടി സ്വദേശി സുകുമാരന്‍ എന്നയാളുടെ മൃതദേഹമാണ് മൂന്നാം നിലയില്‍ നിന്ന് ചുമന്ന് ഇറക്കേണ്ടി വന്നത്. സുകുമാരന്റെ ഒപ്പം ആശുപത്രിയില്‍ എത്തിയവരും ജീവനക്കാരും ചേര്‍ന്നാണ് മൃതദേഹം താഴേക്കിറക്കിയത്. തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സുകുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും ലിഫ്റ്റ് പ്രവര്‍ത്തിച്ചിരുന്നില്ല. അത്യാഹിത വിഭാഗത്തില്‍ പൊള്ളലേറ്റവരെ […]







