കവളപ്പാറ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാര്‍ നടത്തിയ പുനരധിവാസ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് കാണിച്ചുള്ള ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. കവളപ്പാറ ദുരന്തത്തില്‍ നിരവധി ആളുകള്‍ മരണപ്പെടുകയും ഏക്കര്‍കണക്കിന് ഭൂമി അന്യാധീനപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഉരുള്‍പ്പൊട്ടലുണ്ടായ പ്രദേശം പഴയ നിലയിലാക്കാന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്തിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. […]






