കൊല്ലത്ത് തൊട്ടിലിൽ ഉറങ്ങാൻ കിടത്തിയ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. കടക്കൽ സ്വദേശികളായ റിയാസ് – ബിസ്മി ദമ്പതികളുടെ രണ്ട് വയസ്സുള്ള മകളാണ് മരിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണ്. ഉച്ചയോടെ കുഞ്ഞിനെ തൊട്ടിലിൽ ഉറക്കാൻ കിടത്തിയെന്നാണ് കുഞ്ഞിന്റെ അമ്മ പറയുന്നത്. വൈകുന്നേരമായിട്ടും കുഞ്ഞ് ഉണരാത്തതിനെ തുടർന്ന് എഴുന്നേൽപ്പിക്കാൻ പോയപ്പോൾ കുഞ്ഞിന് അനക്കമില്ലായിരുന്നു. […]






