വിജയ് ബാബുവിന്റെ അറസ്റ്റ് നാട്ടില്‍ വന്നിട്ട് പോരേയെന്ന് ഹൈക്കോടതി സര്‍ക്കാരിനോട്. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനോടും പരാതിക്കാരിയോടും കോടതി ആവശ്യപ്പെട്ടു. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ചോദ്യം ഉന്നയിച്ചത്. അതേസമയം വിജയ് ബാബുവിനോട് കരുണ പാടില്ലെന്നും അയാള്‍ നിയമത്തില്‍ നിന്ന് രക്ഷപ്പെട്ടതാണെന്നും സര്‍ക്കാര്‍ വാദിച്ചു. ഹര്‍ജി നാളെ പരിഗണിക്കുന്നതിനായി മാറ്റി. വിദേശത്തു നിന്ന് […]







