ആശ വര്ക്കര്മാരുടെ ഇന്സന്റീവ് വര്ധിപ്പിച്ച് കേന്ദ്രസര്ക്കാര്. പ്രതിമാസ ഇന്സന്റീവ് 2000 രൂപയില്നിന്ന് 3500 രൂപയായി ഉയര്ത്തി. വിരമിക്കല് ആനുകൂല്യത്തിലും വര്ധനവ് വരുത്തി. 20000 രൂപയായിരുന്ന വിരമിക്കല് ആനുകൂല്യം 50000 രൂപയായാണ് ഉയര്ത്തിയത്. മാര്ച്ച് 4ന് ചേര്ന്ന് മിഷന് സ്റ്റീറിങ് ഗ്രൂപ്പ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത് എന്ന് കേന്ദ്ര കേന്ദ്ര ആരോഗ്യ സഹമന്ത്രി പാര്ലമെന്റിനെ അറിയിച്ചു. […]