നാല് വയസുകാരന്റെ കാൽ സ്റ്റൗവിൽ വെച്ച് പൊള്ളിച്ചു; അമ്മയും രണ്ടാനച്ഛനും പിടിയിൽ
പാലക്കാട് നാല് വയസുള്ള ആൺകുട്ടിയെ മർദിക്കുകയും സ്റ്റൗ ഉപയോഗിച്ച് കാല് പൊള്ളിക്കുകയും ചെയ്ത സംഭവത്തിൽ കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ. കുട്ടിയുടെ കാല് സ്റ്റൗവിൽ വെച്ച് പൊള്ളിക്കുകയായിരുന്നു. അമ്മ രഞ്ജിതയും രണ്ടാനച്ഛൻ ഉണ്ണികൃഷ്ണനുമാണ് അറസ്റ്റിലായത്. അഗളി ഓസത്തിയൂർ ഊരിലുള്ള രണ്ട് മക്കളുടെ അമ്മയായ രഞ്ജിത കുറച്ച് നാളുകളായി സുഹൃത്തായ ഉണ്ണികൃഷ്ണനൊപ്പം ഗൂളിക്കടവ് മാർക്കറ്റ് റോഡിൽ വാടകയ്ക്ക് […]