മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച അധ്യാപകന് ഫര്സീന് മജീദിന് എതിരെ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം. ഫര്സീന് മതിയായ യോഗ്യതയില്ലെന്ന് ഡിഡിഇ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ വിജിലന്‍സ് വിഭാഗത്തിനാണ് അന്വേഷണച്ചുമതല. മുട്ടന്നൂര് എയുപി സ്കൂള്‍ അധ്യാപകനായിരുന്ന ഫര്‍സീനെ അറസ്റ്റിലായതിന് പിന്നാലെ സ്കൂള്‍ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തിരുന്നു. […]