സ്വപ്നയുടെ രഹസ്യമൊഴി ക്രൈംബ്രാഞ്ചിന് നല്‍കാനാകില്ലെന്ന് കോടതി. രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്കിയ അപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇക്കാര്യം അറിയിച്ചത്. മൊഴിപ്പകര്‍പ്പ് അന്വേഷണ ഏജന്‍സിക്ക് നല്‍കിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിനെ ഈ കേസിലെ അന്വേഷണ ഏജന്‍സിയായി കാണാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. സ്വപ്നയുടെ രഹസ്യമൊഴിയും സത്യവാങ്മൂലവും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയത്. രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിക്കാന്‍ […]







