പല്ല് ഉന്തിയതെന്ന കാരണം പറഞ്ഞ് ആദിവാസി യുവാവിന് ജോലി നിഷേധിച്ച് പി.എസ്.സി
പല്ല് ഉന്തിയതാണെന്ന കാരണം പറഞ്ഞ് ആദിവാസി യുവാവിന് പി.എസ്.സി ജോലി നിഷേധിച്ചതായി പരാതി. അട്ടപ്പാടി, പുതൂര്‍, ആനവായ് ഊരിലെ മുത്തുവിനാണ് ജോലി നിഷേധിച്ചത്. വനംവകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനത്തിനായുള്ള ഇന്റര്‍വ്യൂവിലാണ് മുത്തുവിനെ അയോഗ്യനാക്കിയത്. പിഎസ്സിയുടെ സ്പെഷല്‍ റിക്രൂട്ട്മെന്റ് വഴി നിയമനത്തിനായുളള എഴുത്തു പരീക്ഷയും കായികക്ഷമതയും മുത്തു പാസായതാണ്. അഭിമുഖത്തിന് മുന്നോടിയായി ശാരീരികക്ഷമത പരിശോധിച്ച ഡോക്ടര്‍ […]







