പഞ്ചാബിൽ അറസ്റ്റിലായ ഐ എ എസ് ഉദ്യോഗസ്ഥന്റെ മകൻ വെടിയേറ്റുമരിച്ചു; കൊലപാതകമെന്ന് ബന്ധുക്കൾ, ആത്മഹത്യയെന്ന് പൊലീസ്
കഴിഞ്ഞ ദിവസം അഴിമതി ആരോപണത്തെ തുടർന്ന് അറസ്റ്റിലായ പഞ്ചാബിലെ ഐ എ എസ് ഉദ്യോഗസ്ഥൻ സഞ്ജയ് പോപ്ലിയുടെ വീട്ടിലെ വിജിലൻസ് റെയാഡിനിടെ മകൻ വെടിയേറ്റു മരിച്ചു. സഞ്ജയ് പോപ്ലിയുടെ ഇരുപത്തേഴുവയസ്സുള്ള മകൻ കാർത്തിക് പോപ്ലിയാണ് മരിച്ചത്. കാർത്തിക് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർ വെടിവെക്കുകയായിരുന്നുവെന്നാണ് കുംടുംബാംഗങ്ങൾ പറയുന്നത്. തന്റെ മുന്നിൽ വച്ചാണ് […]







