ഇരുപതുകാരിയുടെ മരണം സ്ത്രീധന പീഡനത്തെ തുടർന്നെന്ന് പരാതി; അസ്വാഭാവിക മരണത്തിൽ അന്വേഷണം തുടങ്ങി
കോഴിക്കോട് കോടഞ്ചേരിയിൽ ഇരുപത് വയസ്സുള്ള പെൺകുട്ടി ആത്മഹത്യ ചെയ്തത് സ്ത്രീധന പീഡനം മൂലമെന്ന് പരാതി. മുറമ്പാത്തി കിഴക്കെത്തിൽ അബ്ദുൾ സലാമിന്റെ മകൾ ഹഫ്സത്തിനെയാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തയത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയെ തുടർന്ന് തിരുവമ്പാടി പോലീസ് കേസെടുത്തു. ഈ മാസം ഇരുപതിനാണ് ഹഫ്സത്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഹഫ്സത്തിന്റെ ഭർത്താവ് ശിഹാബുദീൻ തിരുവമ്പാടിയിലെ […]







