ടോൺസിൽ ശസ്ത്രക്രിയക്ക് വിധേയയായ മുൻ മിസ് ബ്രസീൽ ഗ്ലേസി കൊറിയക്കി അന്തരിച്ചു. ശസ്ത്രക്രിയക്കിടെയുണ്ടായ പിഴവിനെ തുടർന്നാണ് അന്ത്യമെന്നാണ് റിപ്പോർട്ടുകൾ. 2018 ൽ മിസ് യുണൈറ്റഡ് കോണ്ടിനെന്റസ് ബ്രസീൽ കിരീടം നേടി ഗ്ലേസി രണ്ട് മാസമായി കിടപ്പിലായിരുന്നു. ഏപ്രിൽ മാസത്തിലായിരുന്നു ടോൺസിൽ ശസ്ത്രക്രിയക്ക് വിധേയയായത്. രണ്ട് ദിവസത്തിനുള്ളിൽ ഹൃദയാഘാതവുമുണ്ടായി. തുടർന്ന് ബോധരഹിതയായി തുടർന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി […]







