1999 മെയ്, ഹോങ്കോങ്ങിലെ യൗ മാ ടെയ് പോലീസ് സ്റ്റേഷന്റെ ഉള്ളിലേക്ക് അഹ് ഹോങ് എന്ന പതിനാലുവയസ്സുകാരി വലിയ ഭയത്തോടെ കയറിവരുന്നു.കഴിഞ്ഞ കുറച്ച് ആഴ്ചകളായി, വൈദ്യുത വയറില്‍ ബന്ധിച്ച് പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീയുടെ പ്രേതം തന്നെ നിരന്തരമായി വേട്ടയാടുന്നുണ്ടെന്ന് അവള് ഉദ്യോഗസ്ഥരോട് പറയുന്നു. ആദ്യമൊന്നും ആ പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങള്‍ അവർ അത്രകണ്ട് കാര്യത്തില്‍ എടുത്തില്ല. […]