ഏഴ് വര്ഷത്തിന്റെ നീണ്ട ഇടവേളക്ക് ശേഷം ചൈനീസ് മണ്ണിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ചൈന ഒരുക്കിയത് ഉജ്വല വരവേല്പ്പാണ്. വിമാനത്തിൽ നിന്നും പടിക്കെട്ടിറങ്ങി വന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന് ചൈനയുടെ മണ്ണിൽ പകിട്ടേറിയ ചുവന്ന പരവതാനി വിരിച്ചൊരുങ്ങിയിരുന്നു. ഉന്നത ഉദ്യോഗസ്ഥവൃന്ദം പ്രധാനമന്ത്രിയ്ക്ക് ഊഷ്മളസ്വീകരണമാണ് നൽകിയത്. ചുവപ്പും വെള്ളയും വസ്ത്രങ്ങളണിഞ്ഞ നര്ത്തകരും ഹാര്ദമായ സ്വീകരണത്തിനായി അണിനിരന്നിരുന്നു. ടിയാന്ജിനിലെ ഇന്ത്യന് […]







