വയനാട് മാനന്തവാടി തിരുനെല്ലിയിലെ റെസിഡൻഷ്യല്‍ സ്കൂളില്‍ 127 വിദ്യാര്‍ത്ഥികള്‍ അന്തിയുറങ്ങുന്നത് ക്ലാസ് മുറികളില്‍
വയനാട്ടില്‍ ആദിവാസി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളോട് കൊടുംക്രൂരത. വയനാട് മാനന്തവാടി തിരുനെല്ലിയിലെ റെസിഡൻഷ്യല്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ അന്തിയുറങ്ങുന്നത് ക്ലാസ് മുറികളില്‍. 127 പെണ്‍കുട്ടികളെ മൂന്ന് ക്ലാസ് മുറികളിലായിട്ടാണ് താമസിപ്പിച്ചിരിക്കുന്നത്. 127 പെണ്‍കുട്ടികള്‍ക്കായി ഇവിടെ ഒറ്റ ശുചിമുറിയാണ് ആകെയുള്ളത്. റെസിഡൻഷ്യല്‍ സ്കൂളിലെ ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍ ആയതോടെയാണ് വിദ്യാര്‍ത്ഥികളെ ക്ലാസ് മുറികളിലേക്ക് മാറ്റിയത്. എന്നാല്‍, അസൗകര്യങ്ങള്‍ക്കുനടുവില്‍ ശുചിമുറി പോലും […]







