സര്‍ക്കാരിന്റെ മദ്യനയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നല്കി. സര്‍ക്കാരിന്റെ മദ്യവ്യാപന നയവും മയക്കുമരുന്നുള്‍പ്പെടെയുള്ള മറ്റ് ലഹരിവസ്തുക്കളുടെ വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതിലെ അതിഗുരുതര വീഴ്ചയും കേരളത്തെ സര്‍വനാശത്തിലേക്കാണ് നയിക്കുകയാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. കുറ്റകൃത്യങ്ങള്‍ വൻതോതില്‍ വര്‍ധിക്കുന്നതിലും പുത്തൻ കുറ്റവാളികളെ സൃഷ്ടിക്കുന്നതിലും മദ്യവും മറ്റുലഹരിവസ്തുക്കളും നിര്‍ണായക പങ്കാണ് വഹിക്കുന്നത്. […]







