ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനത്തിന് മറുപടിയുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. ഗവർണർക്ക് മറുപടി പറഞ്ഞ് നിലവാരം കളയാനില്ലെന്ന് മന്ത്രി പറഞ്ഞു. നിയമം ലംഘിച്ചിട്ടില്ല. സർവ്വകലാശാല ആക്റ്റും സ്റ്റാറ്റിയൂട്ടും ലംഘിച്ചിട്ടില്ല. ചട്ടങ്ങള്‍ പരിശോധിച്ചാല്‍ കാര്യം മനസിലാകും, ഗവർണർക്ക് കോടതിയില്‍ പോകാമല്ലോയെന്നും അവർ പറഞ്ഞു. കേരള സർവ്വകലാശാല സെനറ്റ് യോഗം നടന്നത് നിയമപരമായാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. […]







