ശബരിമല സ്വര്ണ്ണക്കൊള്ളയില് മുന്മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു. അയാള് വെല്ലുവിളിക്കുന്നതെന്തിനാണ്? എനിക്കെതിരായ കേസില് ഞാന് തെളിവുകള് കോടതിയില് ഹാജരാക്കുമല്ലോ. അതിന് വെല്ലുവിളിക്കുന്നത് എന്തിനാണെന്ന് വിഡി സതീശന് ചോദിച്ചു. തെളിവുകള് എല്ലാം കോടതിയില് ഹാജരാക്കും. അതുകൊണ്ടാണ് നോട്ടീസിന് മറുപടി കൊടുത്തത്. അദ്ദേഹം രണ്ടുകോടി രൂപയുടെ മാനനഷ്ടം ഉണ്ടായി എന്നു […]







