ട്വന്റി20 വനിതാ ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം. യുഎഇയാണ് വേദി. ദുബായിലും ഷാർജയിലുമായി മത്സരങ്ങള്‍ അരങ്ങേറും. ആദ്യകളിയില്‍ പകല്‍ 3.30ന് ബംഗ്ലാദേശ് അരങ്ങേറ്റക്കാരായ സ്കോട്ലൻഡിനെ നേരിടും. രാത്രി 7.30ന് ഏഷ്യൻ ശക്തികളായ ശ്രീലങ്കയും പാകിസ്ഥാനും ഏറ്റുമുട്ടും. ബംഗ്ലാദേശില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ് അവിടത്തെ സാഹചര്യം കണക്കിലെടുത്ത് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ആകെ 10 ടീമുകളാണ്. രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരം. […]