കാര്യവട്ടം ഗ്രീൻഫീല്ഡ് സ്റ്റേഡിയത്തില് നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് സന്നാഹ മത്സരത്തില് ദക്ഷിണാഫ്രിക്കയെ ന്യൂസിലൻഡ് ഏഴ് റണ്സിന് തോല്പിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത 50 ഓവറില് ആറ് വിക്കറ്റ് നഷ്ടത്തില് 321 റണ്സാണെടുത്തത്. മഴ കാരണം ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം 37 ഓവറില് 217 റണ്സാക്കി ചുരുക്കിയിരുന്നു. എന്നാല്, ഏഴ് റണ്സകലെ […]