ഹരാരെ: സിംബാബ്വേയ്ക്കെതിരായ മൂന്നാം ടി20 യില്‍ 183 റണ്‍സ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. നിശ്ചിത 20-ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 182 റണ്‍സെടുത്തു. അർധസെഞ്ചുറി നേടിയ ഗില്ലിന്റേയും ഗെയ്ക്വാദിന്റേയും ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് തുണയായത്. ടി20 ലോകകപ്പില്‍ ടീമിനൊപ്പമുണ്ടായിട്ടും കളിക്കാൻ അവസരം കിട്ടാതിരുന്ന മലയാളിതാരം സഞ്ജു സാംസണ്, ഇടവേളയ്ക്കുശേഷം വീണ്ടും ഇന്ത്യൻ ജേഴ്സിയില്‍ ഇറങ്ങി. ശുഭ്മാൻ ഗില്‍ […]