2023 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ നമ്മൾ കണ്ടത് പാകിസ്താനിലെ അർഷാദ് നദീമിന്റെയും ഇന്ത്യയുടെ നീരജ് ചോപ്രയുടെയും ഇഞ്ചോടിഞ്ചുള്ള മറ്റൊരു പോരാട്ടത്തിനായിരുന്നു. അന്ന് 35 സെന്റി മീറ്റർ ദൂരത്തിലായിരുന്നു അർഷാദ് പിന്നിലായത്. നീരജിനൊപ്പം ഇന്ത്യയുടെ ത്രിവർണ പതാകയ്ക്ക് കീഴില്‍ നിന്നതിനും നീരജിന്റെ ജാവലിൻ പരിശീലനത്തിന് ഉപയോഗിച്ചതിനും സമൂഹമാധ്യമങ്ങളില്‍ വലിയ വിമർശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും അന്ന് അർഷാദ് ഇരയായിരുന്നു. […]