ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഴുവൻ സമയ ക്യാപ്റ്റനായി ചുമതലയേൽക്കാൻ തയ്യാറാണെന്ന് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. അഞ്ചാം ടി20യിൽ വെസ്റ്റ് ഇൻഡീസിനെ 88 റൺസിന് തോൽപ്പിച്ച് ഇന്ത്യ പരമ്പര 4-1ന് സ്വന്തമാക്കിയതിന് പിന്നാലെയാണ് ഹാർദിക് പ്രതികരിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു വിശ്രമം അനുവദിച്ചതിനെത്തുടർന്ന് പകരം നായകൻ ഹാർദിക്കായിരുന്നു. അതേസമയം, ലോകകപ്പ് അരികിലെത്തിയ സമയത്ത് ക്യാപ്റ്റൻസിയെക്കാൾ ടീമിന്റെ കാര്യമാണ് […]