ന്യൂഡല്‍ഹി: ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ടീം പ്രഖ്യാപനത്തിന് പിന്നാലെയുള്ള അലയൊലികള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഉപനായകനായിരുന്ന ഹാർദിക് പാണ്ഡ്യ രോഹിത് ശർമക്ക് പകരക്കാരനായി ടി 20 ക്യാപ്റ്റൻ സ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും എല്ലാവരേയും ഞെട്ടിച്ച് സൂര്യകുമാർ യാദവിനെയാണ് പ്രഖ്യാപിച്ചത്. ഇതോടെ സൂര്യയേയും ഹാർദികിനേയും പിന്തുണച്ച് ആരാധകർ സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തുകയും ചെയ്തു. പ്രഖ്യാപനത്തില്‍ ഹാർദിക് പ്രതിഷേധത്തിലാണെന്നും […]







