വണ്‍ഡേ ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കരസ്ഥമാക്കി ഇംഗ്ലണ്ട്; തകര്‍ത്തത് സ്വന്തം റെക്കോര്‍ഡ്
ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇംഗ്ലണ്ട്. ആംസ്റ്റെല്‍വീനിലെ വിആര്‍എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ നടന്ന മത്സരത്തില്‍ 498 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് ഈ നേട്ടം. രണ്ടു റണ്‍സ് അകലത്തില്‍ 500 എന്ന മാജിക് നമ്പര്‍ നഷ്ടമായെങ്കിലും സ്വന്തം റെക്കോര്‍ഡ് തന്നെയാണ് ഇംഗ്ലണ്ട് തിരുത്തിക്കുറിച്ചത്. […]







