ലണ്ടനില്‍ നിന്നും ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലേക്ക് പോയ ബ്രിട്ടീഷ് എയര്‍വേസ് വിമാനം അടിയന്തരമായി ഹീത്രു വിമാനത്താവളത്തിലിറക്കി. കോക്പിറ്റില്‍ പുക കണ്ടതിനെ തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിംഗ്. പ്രദേശിക സമയം ഞായറാഴ്ച രാവിലെ 7.25 ഓടെയാണ് വിമാനം ഹീത്രുവില്‍ നിന്ന് പുറന്നുയര്‍ന്നത്. 10 മണിയോടെ പ്രാഗിലെത്തേണ്ടതായിരുന്നു വിമാനം. വിമാനം പറന്നുയര്‍ന്ന് അരമണിക്കൂര്‍ പിന്നിട്ടപ്പോഴാണ് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍തന്നെ […]