കാണാതായ കരസേന ഉദ്യോഗസ്ഥന്റെ കാര്‍ കണ്ടെത്തി; പ്രളയത്തില്‍പ്പെട്ടെന്ന് സംശയം
മധ്യപ്രദേശില്‍ കാണാതായ മലയാളി കരസേനാ ഉദ്യോഗസ്ഥന് ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജ് യാത്രചെയ്ത കാര്‍ കണ്ടെത്തി. മധ്യപ്രദേശിലെ പച്മഡിയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. നിര്‍മലിനെ പ്രളയത്തില്പെട്ടാണ് കാണാതായതെന്ന സംശയമുണ്ട്. ഒഴുകി പോയ കാര്‍ തകര്‍ന്ന നിലയിലാണ് കണ്ടെത്തിയത്. കൊച്ചി മാമംഗലം സ്വദേശിയായ നിര്‍മലിനെ മൂന്ന് ദിവസം മുമ്പാണ് കാണാതായത്. ഇതുവരെ ക്യാപ്റ്റനെ കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചിട്ടില്ല. […]