വിമാനത്താവളത്തില്‍ അഞ്ചു വയസുകാരിയുടെ ബാഗില്‍ വെടിയുണ്ടകള്‍ കണ്ടെത്തി; യാത്ര വിലക്കി
ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് അഞ്ചു വയസുകാരിയുടെ ബാഗില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി കസ്റ്റംസ്. ബെംഗളൂരുവിലേക്ക് പോകാന്‍ കുടുംബ സമേതം എത്തിയ മുന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെമകളുടെ ബാഗില്‍ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്കിടെ അലാം മുഴങ്ങിയപ്പോള്‍ കുടുംബാംഗങ്ങളെ പിടിച്ചു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് അഞ്ചു വയസുകാരിയുടെ ബാഗില്‍ ബുള്ളറ്റുകള്‍ കണ്ടത്. ഉടന്‍ തന്നെ ഇവരുടെ ടിക്കറ്റ് […]




